Last Modified ശനി, 24 മെയ് 2014 (14:53 IST)
തന്‍റെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ മമ്മൂട്ടി തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുദിവസമായി. എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്നാണ് മമ്മൂട്ടി ക്യാംപില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഫാന്‍സ് അസോസിയേഷനെതിരെ നടപടിയുണ്ടാകില്ലെന്ന് മമ്മൂട്ടി തന്നെ അറിയിച്ചതായാണ് വിവരം. അസോസിയേഷനിലെ ഏതോ ഒരംഗത്തിന്‍റെ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടി അതൃപ്തനാണെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.
തമിഴകത്ത് തല അജിത്ത് തന്‍റെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടിരുന്നു. ഇപ്പോഴും ഔദ്യോഗികമായി തലയ്ക്ക് ഫാന്‍സ് അസോസിയേഷനില്ല. എന്നാല്‍ അജിത്തിന്‍റെ ആരാധകരില്‍ കുറവൊന്നും വന്നിട്ടില്ല എന്നതാണ് സത്യം.
അജിത് ചെയ്തത് മമ്മൂട്ടി ഇവിടെ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. ‘മംഗ്ലീഷ്’ ആണ് മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന സിനിമ.