മീരാ ജാസ്മിന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കില്ല!

WEBDUNIA|
PRO
PRO
വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലെയും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു മമ്മൂട്ടിയും മീരാജാസ്‌മിന്‍ വീണ്ടും ഒന്നിച്ചെത്തുന്നു എന്നത്. എന്നാല്‍ സംവിധായകന്‍ ആഷിക് അബുവിന്റെ ഗാങ്സ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം നായികയായി മീരാ ജാസ്മിന്‍ അഭിനയിക്കില്ല.

ഗാങ്സ്റ്ററില്‍ മീരാജാസ്മിന്‍ അഭിനയിക്കുന്നു എന്നത് തെറ്റായ റിപ്പോര്‍ട്ടാണെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം. ഇതില്‍ ആരൊക്കെ അഭിനയിക്കുമെന്നത് സംബന്ധിച്ച് അവസാന തീരുമാനം എടുത്തിട്ടില്ല. തിരക്കഥയുടെ ജോലികള്‍ പൂര്‍ത്തിയാകുന്നതേയുള്ളു. അതുമാത്രമല്ല ആഷിക് അബു ഇപ്പോള്‍ ഇടുക്കി ഗോള്‍ഡിന്റെ തിരക്കിലാണ്.

കൂടാതെ മീരാ ജാസ്മിന്‍ അമ്മയുടെ സ്റ്റേജ് ഷോയുമായി സഹകരിക്കാന്‍ കൂട്ടാക്കാതെയിരുന്നത് സൂപ്പര്‍താരങ്ങളെപ്പോലും ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മീരയെ ചിത്രത്തില്‍ സഹകരിപ്പിക്കുമോയെന്നത് കണ്ടറിയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :