മീന്‍ പിടിക്കാനും പ്രണയിക്കാനും ഫഹദ്!

ഫഹദ് ഫാസില്‍, ജയിംസ് ആല്‍ബര്‍ട്ട്, ലാല്‍ ജോസ്, ദിലീപ്, അഹാന
Last Updated: ശനി, 14 ജൂണ്‍ 2014 (18:24 IST)
ഫഹദ് ഫാസില്‍ മുക്കുവനാകുന്നു. തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മത്സ്യബന്ധന തൊഴിലാളിയായി ഫഹദ് എത്തുക. ഇതൊരു റൊമാന്‍റിക് കോമഡിച്ചിത്രമായിരിക്കും.

കൊല്ലത്തെ തങ്കശ്ശേരിയിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരുപാട് ചരിത്രപ്രാധാന്യമുള്ള ഈ ലൊക്കേഷന്‍ സംവിധായകന്‍റെ ജന്‍‌മസ്ഥലം കൂടിയാണ്. തങ്കശ്ശേരിയിലെ മുക്കുവരുടെ സ്ലാംഗിലായിരിക്കും ഫഹദ് ഫാസിലിന്‍റെ കഥാപാത്രം സംസാരിക്കുക.

പുതുമുഖമായിരിക്കും ഈ സിനിമയില്‍ ഫഹദിന് നായിക. ഫഹദിന്‍റെ വിവാഹത്തിന് ശേഷം സെപ്റ്റംബറിലാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്.

ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ്, വെനീസിലെ വ്യാപാരി, ഏഴ് സുന്ദര രാത്രികള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജയിംസ് ആല്‍ബര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :