Last Modified വ്യാഴം, 18 ഡിസംബര്‍ 2014 (15:58 IST)
മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡിന് ഈ വര്‍ഷത്തെ പരാജയചിത്രങ്ങളുടെ പട്ടികയിലാണ് സ്ഥാനം. സാങ്കേതികത്തികവിന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വര്‍ക്ക് തന്നെയായിരുന്നു ആ സിനിമ. ബി ഉണ്ണികൃഷ്ണന്‍ ഏറെ ബുദ്ധിമുട്ടി ചിത്രീകരിച്ച ഒട്ടേറെ രംഗങ്ങള്‍ ആ സിനിമയിലുണ്ടായിരുന്നു.
ഒരു വലിയ മോഷണത്തിന്‍റെ കഥ പറഞ്ഞ ആ സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം അനവധി പേരുകളുള്ള, നിഗൂഢതയേറെയുള്ള ഒന്നായിരുന്നു. സിനിമ വീണെങ്കിലും മോഹന്‍ലാലിന്‍റെ അഭിനയവും അതിലെ മോഷണരംഗങ്ങളുമെല്ലാം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തു.
ഈ സിനിമ കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് പുതിയ വാര്‍ത്ത. കന്നഡതാരം രവിചന്ദ്രനാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന്‍റെ ഐതിഹാസിക വിജയം നേടിയ സിനിമ 'ദൃശ്യം' കന്നഡയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോല്‍ അതില്‍ നായകനായതും രവിചന്ദ്രനായിരുന്നു. കന്നഡ ദൃശ്യം തകര്‍പ്പന്‍ ഹിറ്റ് ആയതോടെയാണ് ഫ്രോഡിനെയും കന്നഡ പറയിക്കാന്‍ രവിചന്ദ്രന്‍ തീരുമാനിച്ചത്.