ട്രെയിനിനുമുകളില്‍ സ്റ്റണ്ട് ചെയ്യാം, സൊനാക്ഷിക്കൊപ്പം ഡാന്‍സ് വയ്യ!

രജനികാന്ത്, സൊനാക്ഷി, ലിങ്ക, ഐ, ഷങ്കര്‍, മോഹന്‍ലാല്‍
Last Updated: ചൊവ്വ, 9 ഡിസം‌ബര്‍ 2014 (16:23 IST)
ആവശ്യമെങ്കില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ സ്റ്റണ്ട് നടത്താന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ സൊനാക്ഷി സിന്‍‌ഹയ്ക്കൊപ്പം ഡ്യൂയറ്റ് പാടി ഡാന്‍സ് ചെയ്യുക എന്നത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. പുതിയ
ചിത്രമായ 'ലിങ്ക'യില്‍ തനിക്ക് ഏറെ ബുദ്ധിമുട്ട് ആയിരുന്നത് സൊനാക്ഷിക്കൊപ്പമുള്ള നൃത്തരംഗങ്ങളായിരുന്നു എന്നും രജനികാന്ത് പറയുന്നു.

സൊനാക്ഷിക്കൊപ്പം ഡാന്‍സ് ചെയ്യുമ്പോള്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച സമയത്ത് തോന്നിയതിനേക്കാള്‍ വലിയ ടെന്‍ഷനാണ് താന്‍ അനുഭവിച്ചതെന്നും രജനി പറഞ്ഞു.

"സൊനാക്ഷിയെ അവള്‍ തീരെ കുഞ്ഞായിരിക്കുന്ന പ്രായത്തിലേ അറിയാം. എന്‍റെ മക്കള്‍ക്കൊപ്പം തന്നെയാണ് അവളും വളര്‍ന്നത്. അവള്‍ക്കൊപ്പം പ്രണയം അഭിനയിച്ചപ്പോഴാണ് ആദ്യസിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ ടെന്‍ഷന്‍ അനുഭവിച്ചത്" - രജനികാന്ത് വ്യക്തമാക്കുന്നു.

"അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും മോശം ശിക്ഷ എന്താണെന്നറിയുമോ? അവരുടെ അറുപതുകളില്‍ ഡ്യൂയറ്റ് പാടി ഡാന്‍സ് ചെയ്യുക എന്നത്. ഓടുന്ന ട്രെയിനിന് മുകളില്‍ നിന്ന് സ്റ്റണ്ട് ചെയ്യുന്നതിനേക്കാള്‍ വെല്ലുവിളിയായിരുന്നു എനിക്ക് സൊനാക്ഷിയുമൊത്തുള്ള നൃത്തരംഗങ്ങള്‍" - സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :