മറ്റൊരു മെഗാഹിറ്റിന് ദിലീപും ജോഷിയും

Last Updated: ശനി, 28 ജൂണ്‍ 2014 (15:32 IST)
റണ്‍‌വേ, ലയണ്‍, ട്വന്‍റി 20 തുടങ്ങിയ മെഗാഹിറ്റുകള്‍ ജോഷി - ദിലീപ് ടീം മലയാളികള്‍ക്ക് സമ്മാനിച്ചതാണ്. വീണ്ടും അവര്‍ ഒന്നിക്കുന്നത് മറ്റൊരു മെഗാഹിറ്റിനുവേണ്ടിയാണ്. ലോക്പാലിന്‍റെ പരാജയത്തില്‍ നിന്ന് കരകയറാന്‍ ജോഷിക്ക് 'അവതാരം' വന്‍ ഹിറ്റാകേണ്ടത് ആവശ്യമാണ്.

തികച്ചും ഗ്രാമീണനായ മാധവന്‍ എന്ന യുവാവ് അവിചാരിതമായി നഗരത്തിലെത്തുകയാണ്. നഗരത്തിലെത്തിയ അവന്‍ ഓരോ ദിവസവും പുതിയ പുതിയ ആളുകളെ പരിചയപ്പെടുന്നു. അവന് പരിചിതമായ ഒരു ലോകമായിരുന്നില്ല അത്. നഗരത്തിന്‍റെ മുഖത്തോട് പൊരുത്തപ്പെടാന്‍ അവന് കഴിയുന്നില്ല. എന്നാല്‍ സാഹചര്യം അവനെ പുതിയ ഒരാളാക്കി മാറ്റിത്തീര്‍ക്കുകയാണ്.

കുടുംബപശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ് അവതാരം. മണിമേഖല എന്ന നായികാ കഥാപാത്രത്തെ തമിഴിലെ സൂപ്പര്‍ നായിക ലക്ഷ്മി മേനോന്‍ അവതരിപ്പിക്കുന്നു. കരിമ്പന്‍ ജോണ്‍ എന്ന വില്ലനായി ജോയ് മാത്യുവും അഭിനയിക്കുന്നു.

കൊച്ചി അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ വ്യാസന്‍ എടവനക്കാടാണ്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ആണ് നിര്‍മ്മാണം. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :