aparna shaji|
Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (15:22 IST)
അഭിനയത്തിന്റെ കാര്യത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കടത്തിവെട്ടാൻ ഒരുപക്ഷേ മറ്റൊരാൾ ഉണ്ടാകില്ല. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങിയ മെഗാസ്റ്റാർ പക്ഷേ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടത് അദ്ദേഹത്തിന്റെ ഡാൻസിന്റെ പേരിലാണ്. മമ്മൂട്ടിയ്ക്ക് ഡാൻസ് അത്ര വശമില്ല, അതുകൊണ്ടു തന്നെയാണ് ഈ വിമർശനങ്ങളും അദ്ദേഹത്തെ പിന്തുടരുന്നത്.
ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കാണാന്‍ വന്നത് പ്രമുഖരാണ്. മോഹൻലാൽ, പ്രിയദർശൻ, പ്രഭുദേവ, ലോഹിതദാസ് എന്നിവരാണ് ആ താരങ്ങൾ. മമ്മൂട്ടി ഡാൻസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ മോഹന്‍ലാലും പ്രിയദര്‍ശനും ലോഹിതദാസും രാത്രിയോടെ സെറ്റിലെത്തി.
സഹപ്രവര്‍ത്തകരെ കണ്ടതോടെ മമ്മൂട്ടിയ്ക്ക് ആവേശമായി. ഇത് കണ്ട് മോഹന്‍ലാല്‍ കൈയ്യടിച്ച് മമ്മൂട്ടിയ്ക്ക് വേണ്ട പ്രോത്സാഹനം നല്‍കി ആ നൃത്ത രംഗം കൊഴുപ്പിക്കുകയായിരുന്നുവത്രേ.
കിഴക്കന്‍ പത്രോസിൽ നൃത്ത സംവിധായകനായി വന്നത് പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരമായിരുന്നു. മമ്മൂട്ടിയുടെ ചിത്രത്തിനാണ് രാജു കൊറിയോഗ്രാഫി നിര്‍വ്വഹിയ്ക്കുന്നത് എന്നറിഞ്ഞപ്പോള്‍ സഹോദരനൊപ്പം പ്രഭുദേവയും സെറ്റിലെത്തി. സെറ്റില്‍ പ്രഭുദേവയെ കണ്ടതും മമ്മൂട്ടി ഞെട്ടി. സംവിധായകന്‍ സുരേഷ് ബാബുവിനെ രഹസ്യമായി വിളിച്ച് മെഗാസ്റ്റാര്‍ ചോദിച്ചു, 'ബാബു എന്തായിത്.. ഞാനാരാ കമല്‍ ഹസനോ?' .. പ്രഭുദേവ വെറുതേ വന്നതാണെന്നറിഞ്ഞപ്പോഴാണ് മമ്മൂട്ടിയ്ക്ക് സമാധാനമായത്.