മമ്മൂട്ടിയുടെ കര്‍ണന്‍ നീട്ടിവച്ചെന്ന് ആരാണ് പറഞ്ഞത്? അടുത്ത വര്‍ഷം എന്താണ് നടക്കുന്നതെന്ന് കാത്തിരുന്ന് കാണൂ...

മമ്മൂട്ടിയുടെ കര്‍ണന്‍ മുടങ്ങിയിട്ടില്ല!

Mammootty, Karnan, Madhupal, Bahubali, Rajamouli, Prithviraj, Vimal,  മമ്മൂട്ടി, കര്‍ണന്‍, മധുപാല്‍, ബാഹുബലി, രാജമൌലി, പൃഥ്വിരാജ്, വിമല്‍
Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (15:45 IST)
മമ്മൂട്ടിയുടെ ‘കര്‍ണന്‍’ വരും. അക്കാര്യം ഉറപ്പാണ്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2017ല്‍ ആരംഭിക്കും. ഒരു ചെറിയ കോമഡിപ്പടം ചെയ്യുന്നതുപോലെ ചെയ്യാന്‍ പറ്റിയ സബ്‌ജക്ടല്ല കര്‍ണന്‍റേത്. ആ സിനിമയ്ക്ക് വിശാലമായ ഗവേഷണവും പ്രീ പ്രൊഡക്ഷനുമെല്ലാം ആവശ്യമുണ്ട്. ചിത്രീകരണം ആരംഭിക്കുന്നതിനുമുമ്പും ചിത്രീകരണ സമയത്തും ആവശ്യമായ സമയം ചെലവഴിച്ചാണ് അത്തരം പ്രൊജക്ടുകള്‍ ചെയ്യേണ്ടത്.

മലയാളത്തിന്‍റെ പഴശ്ശിരാജയും പാന്‍ ഇന്ത്യന്‍ ചിത്രമായ ബാഹുബലിയുമൊക്കെ ആ രീതിയില്‍ ഏറെ തയ്യാറെടുപ്പുകളോടെ ചിത്രീകരിച്ചതാണ്. അതുകൊണ്ടുതന്നെ സിനിമ വരാന്‍ വൈകുന്നതില്‍ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ല.

തലപ്പാവ്, ഒഴിമുറി തുടങ്ങിയ ഗംഭീര സിനിമകളുടെ സംവിധായകനാണ് മധുപാല്‍. അദ്ദേഹം കര്‍ണന്‍ പോലെ ഒരു സബ്ജക്ട് ചെയ്യുമ്പോള്‍ എത്രമാത്രം പെര്‍ഫെക്ഷനോടെ അതിനെ സമീപിക്കും എന്ന് പറയേണ്ടതില്ലല്ലോ. പി ശ്രീകുമാര്‍ 18 വര്‍ഷമെടുത്ത് തയ്യാറാക്കിയ തിരക്കഥയാണ് കര്‍ണന്‍റേത്.

മമ്മൂട്ടിയെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ പ്രധാന താരങ്ങളും സാങ്കേതിക വിദഗ്ധരും കര്‍ണന്‍റെ ഭാഗമാകും. സമാന്തരമായി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കര്‍ണന്‍’ ചിത്രീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :