മഞ്ജു വാര്യരും ഭര്‍ത്താവ് ദിലീപും കൂടി ആരാധകരെ പറ്റിക്കുകയാണോ? അതെയെന്നു ശരിവയ്ക്കുന്ന ഒട്ടേറെ വാര്‍ത്തകളാണ് ഇന്റര്‍നെറ്റിലൂടെ പടര്‍ന്നുപിടിക്കുന്നത്. ദിലീപ്- മഞ്‌ജു വാര്യര്‍ ദാമ്പത്യബന്ധത്തെക്കുറിച്ച് ഒട്ടേറെ ഗോസിപ്പുകളാണ് കുറെ നാളായി മാധ്യമങ്ങളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വിവാഹമോചനം വരെയെത്തി നില്‍ക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഏറ്റവും ഒടുവില്‍ മഞ്ജുവും കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ കരാറായപ്പോള്‍ ദിലീപ് പിന്മാറിയതും ഒരാഴ്ചക്കകം തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ദൃശ്യമാധ്യമ പരസ്യങ്ങളും ഹോര്‍ഡിങ്ങുകളും നീക്കണം എന്ന് ദിലീപ് കല്യാണിനോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ വാര്‍ത്തകളെല്ലാം മഞ്‌ജുവിന്റെ ലോഞ്ചിംഗിന് ദിലീപ് ആവിഷ്കരിച്ച തന്ത്രമാണെന്നാണ് പുതിയ വാര്‍ത്ത.
ഇതിനു കാരണമായി പറയുന്നതാവട്ടെ മഞ്‌ജുവിന്റെ നൃത്തവേദിയിലേക്കുള്ള വരവാണ്. ഇതിന് വന്‍ പ്രാധാന്യമാണ് ലഭിച്ചത്. തുടര്‍ന്ന് വെബ്‌സൈറ്റ് തുടങ്ങുകയും ചെയ്തു. അടുത്തതായി ബ്ലോഗെഴുത്തും തുടങ്ങുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് വ്യക്തമായ മാര്‍ക്കറ്റിംഗ് തന്ത്രം ഇതിനു പിന്നിലുണ്ടെന്നാണ്. അമിതാഭ് ബച്ചനോടൊപ്പം കാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തുമ്പോള്‍ ഉണ്ടാവുന്ന മാര്‍ക്കറ്റിംഗ് വാല്യുവും ദിലീപിന് നന്നായറിയാം. ഇതിനുശേഷം ദിലീപ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി സിനിമാപ്രവേശം നടത്താനാണ് തീരുമാനം.
വിവരം ചോര്‍ത്തിയത് ദിലീപിന്റെ സഹപ്രവര്‍ത്തകന്‍- അടുത്ത പേജില്‍