കല്യാണ്‍ ജ്യുവലേഴ്സിന്‍റെ പരസ്യ ചിത്രത്തിലാണ് മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്. മൂന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ ഈ പരസ്യം ചിത്രീകരിക്കും. മൂന്ന് ഭാഷകളിലും മഞ്ജു ആയിരിക്കുമോ നായിക എന്ന് വ്യക്തമായിട്ടില്ല.
രസകരമായ വസ്തുത, കല്യാണ്‍ ജ്യുവലേഴ്സിന്‍റെ കഴിഞ്ഞ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചത് ദിലീപ് ആയിരുന്നു എന്നതാണ്. ദിലീപിന്‍റെ സ്ഥാനത്തേക്കാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ എത്തുന്നത്. ഇത് പുതിയ റൂമറുകള്‍ക്ക് വഴിവയ്ക്കുമെന്നാണ് സൂചന.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. 1996ല്‍ മോഹന്‍ സംവിധാനം ചെയ്ത ‘സാക്‍ഷ്യം’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ സിനിമ. മൂന്ന് വര്‍ഷത്തിനിടെ അഭിനയരംഗത്തോട് വിടപറയുകയും ചെയ്തു. പക്ഷേ ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി മഞ്ജു വാര്യര്‍ മാറുകയായിരുന്നു.
കളിയാട്ടം, സല്ലാപം, കന്‍മദം, ആറാം തമ്പുരാന്‍, പത്രം, ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, കണ്ണെഴുതി പൊട്ടുംതൊട്ട്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബേത്‌ലഹേം തുടങ്ങിയ മികച്ച സിനിമകളില്‍ മഞ്ജു ഗംഭീര കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് നല്‍കിയത്.