മം‌മ്തയും ആശാ ശരത്തും മമ്മൂട്ടിയുടെ നായികമാര്‍!

Last Updated: ബുധന്‍, 2 ജൂലൈ 2014 (15:07 IST)
പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷം' എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ആശാ ശരത്തും മം‌മ്ത മോഹന്‍‌ദാസുമാണ് ചിത്രത്തിലെ നായികമാര്‍.

വേണു എന്ന ഇടത്തരം ബിസിനസുകാരനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. പ്രധാന വില്ലനായി ടി ജി രവി എത്തുന്നു. മമ്മൂട്ടിയും ടി ജി രവിയും തമ്മിലുള്ള ബിസിനസ് മത്സരങ്ങളാണ് ചിത്രത്തെ രസകരമാക്കുന്നത്.

രഞ്ജിത് ശങ്കറിന്‍റെ ആദ്യ ചിത്രമായ പാസഞ്ചറില്‍ മം‌മ്തയായിരുന്നു നായിക. ദൃശ്യത്തിലെ ഗംഭീര പ്രകടനത്തിലൂടെ ഒന്നാം നിര നായികമാരുടെ നിരയിലേക്കുയര്‍ന്ന ആശാ ശരത്തിന് വര്‍ഷത്തിലും തകര്‍പ്പന്‍ കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

സുനില്‍ സുഗത, സുധീര്‍ കരമന, ഹരീഷ് പേരടി, ജയരാജ് വാര്യര്‍, ഇര്‍ഷാദ്, സജിത മഠത്തില്‍ തുടങ്ങിയവരും വര്‍ഷത്തിലെ താരങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :