ഭരത്ചന്ദ്രന്‍ വീണ്ടും? അതിന് ശേഷം ലേലം 2 !

WEBDUNIA|
PRO
മൂന്ന് സിനിമകളിലൂടെ മലയാളികളുടെ ഏറ്റവും വലിയ ആവേശമായി നില്‍ക്കുന്ന കഥാപാത്രമാണ് ഭരത് ചന്ദ്രന്‍ ഐ പി എസ്. ഈ മൂന്ന് ചിത്രങ്ങളില്‍ അവസാനത്തേത് മാത്രമാണ് പ്രേക്ഷകപ്രതീക്ഷ തകര്‍ത്തത്. കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ്, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നീ സിനിമകളിലാണ് ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി മിന്നിത്തിളങ്ങിയത്.

‘രൌദ്രം’ എന്ന ഹിറ്റിന് ശേഷം രണ്‍ജി പണിക്കര്‍ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതൊരു പൊലീസ് സ്റ്റോറിയാണെന്ന് തീരുമാനമായിട്ടുണ്ട്. ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്‍ജി പണിക്കര്‍ എഴുതിയ പൊലീസ് കഥാപാത്രങ്ങളില്‍ ഏറ്റവും ചൂടനും അഗ്രസീവുമായ പൊലീസുകാരന്‍ ഭരത്ചന്ദ്രന്‍ തന്നെയാണ്. രൌദ്രത്തിലെ നരേന്ദ്രേനൊന്നും അതിന്‍റെ അടുത്തെങ്ങുമെത്തില്ല. അതുകൊണ്ടുതന്നെ വീണ്ടും ഒരു പൊലീസ് കഥ ആലോചിക്കുമ്പോള്‍ ഭരത്ചന്ദ്രന് മുകളില്‍ നില്‍ക്കുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പ്രേക്ഷകര്‍ അതെങ്ങനെ സ്വീകരിക്കും എന്നറിയില്ല.

എന്തായാലും ഭരത്ചന്ദ്രനെ വീണ്ടും അവതരിപ്പിച്ചാല്‍ അത് തിയേറ്ററുകളില്‍ വീണ്ടും സ്ഫോടനം സൃഷ്ടിക്കും എന്നുറപ്പ്. സുരേഷ്ഗോപിക്ക് മലയാളത്തില്‍ വമ്പന്‍ തിരിച്ചുവരവിനും കളമൊരുക്കും ആ പ്രൊജക്ട്.

അടുത്ത പേജില്‍ - ലേലം 2 വരുന്നു, ചാക്കോച്ചി കലക്കും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :