ഫഹദ് ഫാസിലിന്‍റെ നായിക ഇനി രജനികാന്തിന്‍റെ ജോഡി!

രജനികാന്ത്, രാധിക ആപ്തെ, ഫഹദ് ഫാസില്‍, രഞ്ജിത്, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 20 ജൂലൈ 2015 (15:53 IST)
രജനികാന്തിന്‍റെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ്. രജനികാന്ത് അധോകോകനായകനായി അഭിനയിക്കുന്ന സിനിമയുടെ പ്രധാന രംഗങ്ങള്‍ മലേഷ്യയിലാണ് ചിത്രീകരിക്കുന്നത്.

ഈ സിനിമയില്‍ വിദ്യാബാലന്‍ നായികയാകുമെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട്, രാധികാ ആപ്തെ ആയിരിക്കും ഈ ചിത്രത്തിലെ നായിക എന്നാണ്. ‘ഹരം’ എന്ന മലയാള ചിത്രത്തിലെ ഫഹദ് ഫാസിലിന്‍റെ നായികയായി മലയാളികള്‍ക്കും സുപരിചിതയാണ് രാധിക ആപ്തെ.

രക്തചരിത്ര, ധോണി, ഷോര്‍ ഇന്‍ ദി സിറ്റി, ബദ്‌ലാപുര്‍ തുടങ്ങിയ മികച്ച സിനിമകളിലെ നായികയായി പേരെടുത്ത രാധിക ആപ്തെയെ കാത്ത് ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മദ്രാസ് എന്ന മെഗാഹിറ്റിലൂടെ തമിഴ് യുവസംവിധായകരില്‍ മുന്‍‌നിരയിലെത്തിയ പാ രഞ്ജിത്തിന് രജനികാന്ത് ചിത്രം കരിയറിലെ നാഴികക്കല്ലാകുമെന്നതില്‍ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :