Last Modified ശനി, 27 ജൂണ്‍ 2015 (19:02 IST)
മലയാളത്തില്‍ മെഗാഹിറ്റായ മമ്മൂട്ടിച്ചിത്രം ഭാസ്കര്‍ ദി റാസ്കല്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. മൂന്നുഭാഷകളിലും സിദ്ദിക്ക് തന്നെ ചിത്രം സംവിധാനം ചെയ്യും. പല വമ്പന്‍മാരും കഥയുടെ അവകാശത്തിനായി സിദ്ദിക്കിനെ സമീപിച്ചെങ്കിലും സിദ്ദിക്ക് അവകാശം നല്‍കിയില്ല.
മൂന്ന് ഭാഷകളിലെയും വമ്പന്‍ താരങ്ങള്‍ റീമേക്കുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. തമിഴ് റീമേക്കില്‍ സാക്ഷാല്‍ രജനീകാന്തിനെയോ അജിത്തിനെയോ ആണ് സിദ്ദിക്ക് മനസില്‍ കാണുന്നത്. അതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
തെലുങ്കില്‍ വെങ്കിടേഷ് നായകനാകുമെന്നാണ് സൂചന. ഹിന്ദിയില്‍ അക്ഷയ്കുമാറിനെ നായകനാക്കാനും സിദ്ദിക്ക് ആലോചിക്കുന്നു.
58 ദിവസങ്ങള്‍ കൊണ്ട് 17 കോടി രൂപയാണ് ഭാസ്കര്‍ ദി റാസ്കല്‍ ഗ്രോസ് കളക്ഷന്‍ നേടിയത്. മമ്മൂട്ടിയുടെ താരമൂല്യം കുത്തനെ ഉയര്‍ത്തിയ സിനിമയായി ഭാസ്കര്‍ മാറി. വെറും ആറരക്കോടി രൂപയ്ക്ക് പൂര്‍ത്തിയായ ചിത്രമാണിത്. സാറ്റലൈറ്റ് റൈറ്റായി ലഭിച്ചത് 5.6 കോടി രൂപയായിരുന്നു.