ആനയുടെ കൊമ്പില്‍ തൂങ്ങി ഫഹദിന്റെ അഭ്യാസപ്രകടനം; പ്രതിഷേധവുമായി മൃഗസ്നേഹികള്‍

കൊച്ചി| Last Updated: ബുധന്‍, 3 ജൂണ്‍ 2015 (14:01 IST)
ആനയുടെ കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം കാട്ടിയതിന് സിനിമാതാരം ഫഹദ് ഫാസിലിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്ത്. ഫഹദ് ഫാസിലിന്റെ ധൈര്യം എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളാണ് വിവാദമായത്. കഴിഞ്ഞ ദിവസമാണ് ആനയുടെ കൊമ്പില്‍ തൂങ്ങുന്ന ഫഹദിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആനക്കൊമ്പില്‍ നാലും അഞ്ചും തവണ നടന്‍ നടന്‍ പൊങ്ങിതാഴുന്ന തരത്തിലായിരുന്നു ദൃശ്യങ്ങള്‍.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. എന്നാല്‍ പിന്നാലെ തന്നെ താരത്തിനെതിരെ
പ്രതിഷേധവുമായി നെറ്റിസണ്‍സും മൃഗസ്‌നേഹികളും രംഗത്തുവരികയായിരുന്നു. സുപ്രീം കോടതി വിധിയുടെ പരസ്യമായലംഘനമാണ് ഫഹദ് നടത്തിയതെന്നും ഇദ്ദേഹത്തെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയുവാനായി 1960ല്‍ നിലവില്‍ വന്ന നിയമപ്രകാരം ഈയൊരു അഭ്യാസപ്രകടനം കുറ്റകരമാണെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി. കെ വെങ്കിടാചലവും വ്യക്തമാക്കി. ദൃശ്യങ്ങള്‍ സിനിമയ്ക്കുവേണ്ടിയുള്ള ചിത്രീകരിച്ചതാണോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :