പ്രേമത്തിലെ പി ടി മാഷ് ഇനി നായകന്‍, അതും ആഷിക് അബു ചിത്രം !

Soubin Shahir, Aashiq Abu, Manju Warrier, Rima, Mammootty, Mohanlal, സൌബിന്‍ ഷാഹിര്‍, ആഷിക് അബു, മഞ്ജു വാര്യര്‍, റിമ, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified വ്യാഴം, 7 ജനുവരി 2016 (17:03 IST)
‘പ്രേമം’ എന്ന സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയപ്പോള്‍ ആ സിനിമയിലെ പി ടി മാഷിനെ അവതരിപ്പിച്ച സൌബിന്‍ ഷാഹിറും ജനഹൃദയങ്ങള്‍ കീഴടക്കി. ഇപ്പോഴിതാ സൌബിന്‍ നായകനാകുകയാണ്. അതും ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍!

‘റാണി പത്മിനി’ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൌബിന്‍ ഷാഹിറാണ് നായകന്‍. മറ്റ് താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചുവരുന്നു.

സൌബിനെ സംബന്ധിച്ച് ഈ പ്രൊജക്ട് കരിയറിലെ ഏറ്റവും നിര്‍ണായകമായ ഒന്നായിരിക്കും. സിനിമയുടെ മുഖ്യധാരയില്‍ ചുവടുറപ്പിക്കാനുള്ള സിനിമയായി താരം ഇത് കാണുമെന്ന് നിസംശയം പറയാം.

ചന്ദ്രേട്ടന്‍ എവിടെയാ, ലോഹം, ചാര്‍ലി തുടങ്ങിയ സിനിമകളിലും സൌബിന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യാനും സൌബിന് പദ്ധതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :