Last Modified ബുധന്‍, 18 നവംബര്‍ 2015 (15:25 IST)
മലയാളത്തിന്‍റെ സൂപ്പര്‍നായിക മഞ്ജു വാര്യര്‍ ഒരു സിനിമയില്‍ പോലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ല. ഇനി അഭിനയിക്കാനും സാധ്യത കുറവാണ്. കാരണം മമ്മൂട്ടിച്ചിത്രങ്ങളിലേക്ക് സാധാരണയായി മഞ്ജു വാര്യരെ പരിഗണിക്കാറില്ല. അത് മമ്മൂട്ടിയുടെ നിര്‍ദ്ദേശം മൂലമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ദിലീപ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളായതിനാല്‍ തന്‍റെ സിനിമകളില്‍ മഞ്ജു വാര്യര്‍ നായികയാകുന്നത് ശരിയല്ലെന്ന ഒരു ചിന്ത മമ്മൂട്ടിക്കുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ സിനിമകളില്‍ അണിയറ പ്രവര്‍ത്തകര്‍ മഞ്ജു വാര്യരെ പരിഗണിക്കില്ലെന്നുമാണ് പ്രചരിക്കുന്നത്.
തന്‍റെ രണ്ടാം വരവില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ മഞ്ജു വാര്യര്‍ ഇല്ലാത്തതിന്‍റെ കുറവ് മമ്മൂട്ടി നികത്തുന്നത് തെന്നിന്ത്യയിലെ തന്നെ ലേഡി സൂപ്പര്‍സ്റ്റാറിനെ ഒപ്പം അഭിനയിപ്പിച്ചാണ്. നയന്‍താരയാണ് ഇപ്പോള്‍ മമ്മൂട്ടിച്ചിത്രങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം.
‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ‘പുതിയ നിയമം’ എന്ന ചിത്രം ക്രിസ്മസ് റിലീസാണ്. ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായാണ് ഇവര്‍ അഭിനയിക്കുന്നത്. മമ്മൂട്ടിക്ക് ഇപ്പോള്‍ ഏറ്റവും നല്ല ജോഡി നയന്‍താരയാണെന്നും ആരാധകര്‍ പറയുന്നു.
മമ്മൂട്ടി - നയന്‍സ് ടീമിനെ ലക്‍ഷ്യമാക്കി ഒട്ടേറെ പ്രൊജക്ടുകള്‍ അണിയറയില്‍ രൂപം കൊള്ളുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും മഞ്ജു വാര്യര്‍ക്ക് പകരം മമ്മൂട്ടി നയന്‍സിനെ അവതരിപ്പിക്കുമ്പോള്‍ അത് മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ കൂട്ടുകെട്ടിനുള്ള ഉചിതമായ മറുപടിയാണെന്നാണ് മമ്മൂട്ടി ആരാധകരുടെ അഭിപ്രായം.
ഇന്ന് നയന്‍താരയുടെ മുപ്പത്തൊന്നാം ജന്‍മദിനമാണ്. തൊടുന്നതെല്ലാം പൊന്നാക്കുന്ന നയന്‍സിന്‍റെ അടുത്ത മമ്മൂട്ടിച്ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.