വാഷിങ്ടണ്‍|
VISHNU.NL|
Last Modified ശനി, 10 മെയ് 2014 (15:58 IST)
സൂര്യനേപ്പോലെ തന്നെ സ്വഭാവം കാണിക്കുന്ന മറ്റൊരു നക്ഷത്രത്തെ ശാസ്ത്രലോകം കണ്ടെത്തി. സൂര്യനില്‍ കാണപ്പെടുന്ന അതേ വാതകങ്ങളും പദാര്‍ഥങ്ങളും തന്നെയാണ് പുതിയ നക്ഷത്രത്തിലും കണ്ടത്തിയിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
എന്നാല്‍ ഇദ്ദേഹത്തിന് സൂര്യനെക്കാള്‍ പതിനഞ്ച് ശതമാനം വലുപ്പം കൂടുതലാണ്. നക്ഷത്രത്തിന് എച്ച്ഡി 162826 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 110 പ്രകാശ വര്‍ഷങ്ങള്‍ അകലെയായി ഹെര്‍കുലിസ് നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഓസ്റ്റിനിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്സസിലെ ഇവാന്‍ റമിറേസ് എന്ന ശാസ്ത്രജ്ഞനാണ് ഗവേഷക സംഘത്തെ നയിച്ചത്. സൂര്യന്‍ എങ്ങനെ രൂപപ്പെട്ടെന്ന പഠനത്തിനും സൂര്യന്‍െറ മറ്റ് സഹോദര നക്ഷത്രങ്ങളെ കണ്ടത്തൊനും ജീവന്‍ നിലനിര്‍ത്താന്‍ സൂര്യന്‍ എങ്ങനെ വഴിയൊരുക്കുന്നെന്ന് മനസ്സിലാക്കാനും ഈ കണ്ടത്തെല്‍ സഹായകമാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.
ക്ഷീരപഥത്തില്‍ എവിടെയാണ് സൂര്യന്‍ രൂപപ്പെട്ടത് എന്ന് കണ്ടത്തിയാല്‍, സൗരയൂഥത്തിലെ അവസ്ഥകള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമന്നാണ് ഗവേഷകര്‍ പറയുന്നത്. നഗ്ന നേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത എച്ച്ഡി 162826, ലോ പവര്‍ ദൂരദര്‍ശിനികളിലൂടെ ഉജ്ജ്വല നക്ഷത്രമായ വേഗയുടെ സമീപത്തായി കാണാന്‍ സാധിക്കും.