പ്രണയം പോയി, ഇനി ഇപ്പോ സിനിമകളും വെള്ളത്തിലാകുമോ!

PRO
സിനിമയുടെ ചിത്രീകരണത്തിനായി ഹന്‍സിക സഹകരിക്കുന്നില്ലെന്നും ഇക്കാരണത്താല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നുമാണ്‌ നിര്‍മാതാവ്‌ പറയുന്നത്‌. ഇത്‌ മൂലം വന്‍ സാമ്പത്തിക നഷ്ടമാണ്‌ നിര്‍മാതാവിന്‌ ഉണ്ടായിരിക്കുന്നത്‌.

എന്നാല്‍ തനിക്ക്‌ സമയമുണ്ടായിരുന്നപ്പോള്‍ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കായില്ലെന്നും ഇപ്പോള്‍ മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ്‌ കാരണം ഈ ചിത്രത്തില്‍ ഇനി അഭിനയിക്കാനാകില്ലെന്നുമാണ്‌ ഹന്‍സിക പറയുന്നത്‌.

എന്നാല്‍ അനുകൂലമായ നടപടി ഹന്‍സിക കൈക്കൊണ്ടില്ലെങ്കില്‍ തമിഴ് സിനിമ മേഖലകളില്‍ നിന്നും ഹന്‍സികയെ വിലക്കാന്‍ നിര്‍മ്മാതാക്കള്‍ മുതിരേണ്ടിവരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ചെന്നൈ| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :