പ്രണയം വന്ന ഒരു വഴിയെ...

ലണ്ടന്‍| WEBDUNIA|
PRO
പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് വിവരമുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ അതനഭവിച്ചറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഇന്ത്യന്‍ ബാറ്റ്സ് മാന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിക്ക് പ്രണയഭ്യര്‍ഥന വന്ന വഴി കണ്ട് ടീമംഗങ്ങള്‍ പോലും മൂക്കാത്തു വിരല്‍ വച്ചുവെന്നാണ് അണിയറ സംസാരം.

കോഹ്‌ലിക്ക് ഇംഗ്ലണ്ടില്‍നിന്ന് വരെയാണ് പ്രണയാഭ്യര്‍ഥന എത്തുന്നത്. വെറും ക്രിക്കറ്റ് ആരാധികയാണ് പ്രണയഭ്യര്‍ഥന നടത്തിയത് എന്നു കാരുതിയതെങ്കില്‍ തെറ്റി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമംഗമായ ഡാനിയേല വയാറ്റാണ് ട്വിറ്ററിലൂടെ കോഹ്‌ലിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്.

ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്ലി നടത്തിയ തകര്‍പ്പന്‍ പ്രകടനം കണ്ട ഡാനിയേലയുടെ മനസ് പ്രണയാതുരമാവുകയായിരുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഉടന്‍ ട്വീറ്റ് ചെയ്തു... Kholi marry me!!!. ഇതോടെ ഡാനിയേലയുടെ ട്വിറ്റര്‍ അക്കൗണ്ട് സൂപ്പര്‍ ഹിറ്റായി.

20,000 ഫോളോവേഴ്‌സുണ്ടായിരുന്ന ഡാനിയേലയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൊഹ്‌ലിയോടുള്ള പ്രണയാഭ്യര്‍ഥനയ്ക്കുശേഷം 35000നടുത്ത് ഫോളോവേഴ്‌സായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :