35 പവന്‍ കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

ഹരിപ്പാട്| WEBDUNIA|
PRO
PRO
35 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ പാവുക്കര തച്ചാരില്‍ സൈമണ്‍ എന്ന 35 കാരനും ഭാര്യ രമ്യ (28) യുമാണ്‌ വീയപുരം പൊലീസിന്‍റെ വലയിലായത്.

ഹരിപ്പാട് ചെറുതന പാണ്ടി വെട്ടുകുളഞ്ഞ കുര്യാക്കോസിന്‍റെ വീട്ടില്‍ നിന്നാണ്‌ ആഭരണങ്ങള്‍ മോഷണം പോയത്. ഏപ്രില്‍ ഒമ്പതാം തീയതി രാത്രി വീടിന്‍റെ അടുക്കളവാതിലിന്‍റെ പാളി വഴി അകത്തുകയറിയാണു പ്രതികള്‍ മോഷണം നടത്തിയത്.

ഉള്‍പ്രദേശങ്ങളില്‍ വള്ളത്തില്‍ ചെന്ന് മത്സ്യം പിടിക്കാന്‍ പോകുന്ന സമയത്ത് മോഷണം നടത്താന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തി മോഷണം നടത്തുന്ന രീതിയാണ്‌ സൈമണിന്‍റേത്. മാന്നാര്‍, പുളിക്കീഴ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്. സൈമണെ മേല്‍പ്പാടത്തു നിന്നും രമ്യയെ വീടിനടുത്തു നിന്നുമാണ്‌ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :