'നെയ്യാണ്ടി' സിനിമയുടെ പ്രദര്‍ശനത്തിനു താത്കാലിക വിലക്ക്
കൊച്ചി|
WEBDUNIA|
PRO
തമിഴിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന നെയ്യാണ്ടി എന്ന സിനിമയുടെ പ്രദര്‍ശനം തത്കാലം നിര്‍ത്തി വയ്ക്കാന്‍ എറണാകുളം ജില്ലാ സബ് കോടതി ഉത്തരവിട്ടു. ധനുഷ്, നസ്രിയ എന്നിവരാണ് ഇതിലെ പ്രമുഖ താരങ്ങള്‍.
മേലേ പറമ്പില്‍ ആണ്‍വീട് എന്ന താന്‍ നിര്‍മ്മിച്ച മലയാള സിനിമയിലെ രംഗങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ നെയ്യാണ്ടിയില്‍ അതേ പടി ഉപയോഗിച്ചു എന്ന് ആരോപിച്ച് ഇതിന്റെ നിര്‍മ്മാതാവായ മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.
നെയ്യാണ്ടി എന്ന ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ത്ഥര്‍ നവംബര്‍ പതിനൊന്നിനു കോടതിയില്‍ ഹാജരാവാനും ഉത്തരവിട്ടിട്ടുണ്ട്. താന്‍ അഭിനയിച്ച ഈ ചിത്രത്തില്‍ തന്റേതല്ലാത്ത ചില സീനുകള്‍ താന്‍ അഭിനയിച്ചു എന്ന വ്യാജേന കൂട്ടിച്ചേര്‍ത്തു എന്ന് സിനിമയിലെ നായിക നസ്രിയ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നത് വിവാദമായിരുന്നു.