നികേഷിന്‍റെ ചാനലിന് നിരീക്ഷകരും!

WEBDUNIA|
PRO
എം വി നികേഷ് കുമാര്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന ‘റിപ്പോര്‍ട്ടര്‍ ന്യൂസ്’ എന്ന ചാനലിന് പ്രത്യേകതകള്‍ ഏറെയാണ്. സമൂഹവുമായി നിരന്തരസമ്പര്‍ക്കം ഉറപ്പാക്കുകയും പ്രശ്നങ്ങളില്‍ നേരിട്ടിടപെടുകയും ചെയ്യുക എന്ന രീതിയാണ് ചാനല്‍ അവലംബിക്കുന്നത്. ചാനലിന് നിരീക്ഷക പാനല്‍(ഓംബുഡ്സ്മാന്‍) ഉണ്ടായിരിക്കും എന്നതാണ് ഒരു സവിശേഷത.

കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ ഒരു പാനലാണ് റിപ്പോര്‍ട്ടര്‍ ന്യൂസിനൊപ്പം ഓംബുഡ്സ്മാനായി പ്രവര്‍ത്തിക്കുക. ചാനല്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളെയും പരിപാടികളെയും കൃത്യമായി നിരീക്ഷിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ജനങ്ങള്‍ക്ക് ചാനല്‍ വാര്‍ത്തകളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍, പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ ഇവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ഓംബുഡ്സ്മാന്‍റെ ലക്‍ഷ്യം.

റിപ്പോര്‍ട്ടര്‍ ന്യൂസ് സം‌പ്രേക്ഷണം ചെയ്യുന്ന വാര്‍ത്തകളെയും പരിപാടികളെയും പറ്റി ജനങ്ങള്‍ക്കുള്ള പരാതികള്‍ ഓംബുഡ്സ്മാന് സമര്‍പ്പിക്കാവുന്നതാണ്. ഓംബുഡ്സ്മാന്‍റെ തീര്‍പ്പ് അന്തിമമായിരിക്കും. ഇതുകൂടാതെ, റിപ്പോര്‍ട്ടര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍മാരുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാനും നിരന്തരം ആശയവിനിമയം നടത്താനുമുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കും.

വാര്‍ത്ത അവതാരകരും പ്രേക്ഷകരും തമ്മില്‍ ആശയവിനിമയത്തിനുള്ള സൌകര്യം വെബ്സൈറ്റിലൂടെ ഒരുക്കും. എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ റിപ്പോര്‍ട്ടര്‍ ന്യൂസിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :