പ്രിയങ്കയെ കാണാന്‍ ആരാധകന്റെ പെടാപ്പാട്!

WEBDUNIA|
IFM
ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയെ നേരിട്ടൊന്ന് കാണാന്‍ വലിയ പ്രയാസമാണെന്നാണ് സിനിമാ രംഗത്തുള്ളവരുടെ പൊതുവെയുള്ള പരാതി. എന്നാല്‍, ആരാധന അസ്ഥിക്കുപിടിച്ച ഒരു ആരാധകന്‍ കാത്തിരിപ്പ് ഒരു പ്രശ്നമേയല്ല എന്ന് തെളിച്ചിരിക്കുകയാണ്.

പ്രിയങ്കയെ ഒരുനോക്ക് കാണാനായി ഈ കടുത്ത ആരാധകന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അവരുടെ വീടിന് പരിസരത്ത് കറങ്ങിനടക്കുകയാണ്. യാരി റോഡിലുള്ള പ്രിയങ്കയുടെ വസതിക്ക് വെളിയില്‍ സെക്യൂരിറ്റിയെ കണ്ടില്ലെങ്കിലും ഈ ആരാധകന്‍ എപ്പോഴും കാണും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

രാവും പകലും തന്റെ ആരാധനാ ബിംബത്തിന്റെ വീടിനു വെളിയില്‍ കാത്ത് നില്‍ക്കുന്ന ഇയാ‍ള്‍ താരത്തിനു വേണ്ടി പൂക്കള്‍ അയയ്ക്കുന്നതും നിത്യസംഭവമായിരിക്കുന്നു. പ്രിയങ്ക വീട്ടില്‍ ഇല്ലെന്നും ‘അഞ്ജാന്‍ അഞ്ജാനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിദേശത്താണെന്നും അറിയിച്ചെങ്കിലും ഇയാള്‍ മുടങ്ങാതെ എന്നും പ്രിയങ്കയ്ക്കായി ചുവന്ന റോസാപ്പൂക്കള്‍ അയയ്ക്കുന്നു.

എത്ര നിരുത്സാഹപ്പെടുത്തിയിട്ടും വീടിന്റെ പരിസരം വിട്ടുപോകാന്‍ കൂട്ടാക്കാത്ത ഈ ആരാധകന്‍ ഇപ്പോള്‍ രാത്രി സമയത്ത് സെക്യൂരിറ്റിക്ക് ഒപ്പമാണ് ഉറങ്ങുന്നത്! എന്തായാലും പ്രിയങ്ക ഇയാളെ കാണാന്‍ അനുവദിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :