നരച്ച മമ്മൂട്ടി വരുന്നു? !

WEBDUNIA|
PRO
മമ്മൂട്ടിയെ ഒന്നു നരച്ച് കാണാന്‍ ഇനിയെത്രനാള്‍ കാത്തിരിക്കണം എന്ന് ചോദ്യമെറിഞ്ഞവര്‍ക്കുള്ള മറുപടിയുമായി ഒരു സിനിമയെത്തുമെന്ന് സൂചന. മമ്മൂട്ടി തല അജിത് സ്റ്റൈലില്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കുമായി വരുന്ന ചിത്രം ‘ദി ഗാംഗ്സ്റ്റര്‍’ !

ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടി അഭിനയിച്ചുതുടങ്ങി. എന്നാല്‍ ചിത്രത്തിന്‍റെ ഒരു സ്റ്റില്ലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കാണ് മമ്മൂട്ടിക്ക് ഈ സിനിമയിലുടനീളം.

മുടി മാത്രമല്ല, നരച്ച മീശയും താടിയുമൊക്കെ ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മീശയിലും കൃതാവിലും ചെറിയ നരയുമായി മുമ്പ് സൈലന്‍സില്‍ വന്നത് ഗ്യാംഗ്റ്ററിനുവേണ്ടിയുള്ള ഒരു ടെസ്റ്റ് ഡോസാണെന്നാണ് സൂചന.

വാല്‍ക്കഷണം: മോഹന്‍ലാലിന്‍റെ തലനരച്ച ലുക്കുള്ള ഗ്രാന്‍ഡ്‌മാസ്റ്റര്‍, ജില്ല തുടങ്ങിയ സിനിമകള്‍ മെഗാഹിറ്റാണ്. തല നരച്ചവരുടെ ബ്രാന്‍ഡ് അംബാസഡറായ അജിത് തുടര്‍ച്ചയായി വിജയം സൃഷ്ടിക്കുന്നു. ഇനി സിനിമ വിജയിക്കുന്നതും നരച്ച തലയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് മമ്മൂട്ടിക്കും തോന്നിയിട്ടുണ്ടാകുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :