Last Modified വെള്ളി, 2 മെയ് 2014 (12:52 IST)
നയന്‍താര സമീപകാലത്തായി തെലുങ്ക് സിനിമയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. കൂടുതല്‍ തെലുങ്ക് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കുകയും ചെയ്തു. ഹൈദരാബാദില്‍ സ്ഥിര താമസമാക്കാനും നയന്‍സ് പ്ലാന്‍ ചെയ്തിരുന്നതായാണ് അറിവ്. എന്നാല്‍ എല്ലാ പദ്ധതികളും പാളിയതായാണ് പുതിയ വിവരം. നയന്‍താരയെ തെലുങ്ക് സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കിയിരിക്കുകയാണ്.
‘അനാമിക’ എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നയന്‍താരയെ വിലക്കാനുള്ള കാരണം. പ്രശസ്ത ഹിന്ദി ചിത്രമായ ‘കഹാനി’യുടെ തെലുങ്ക് പതിപ്പാണ് കഹാനി. പ്രചാരണ പരിപാടികളില്‍ നയന്‍സ് പങ്കെടുക്കാത്തതിനാല്‍ അവരെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സംവിധായകരുടെ സംഘടനയാണ് തീരുമാനമെടുത്തത്.
അനാമികയും, കഹാനിയുടെ തമിഴ് പതിപ്പായ നീ എങ്കേ എന്‍ അന്‍പേയും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഹിന്ദിയില്‍ വിദ്യാബാലന്‍ അനശ്വരമാക്കിയ കഥാപാത്രത്തെയാണ് തമിഴിലും തെലുങ്കിലും നയന്‍താര അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ നയന്‍സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
ഓഡിയോ ലോഞ്ച് ഉള്‍പ്പടെയുള്ള പ്രധാന പ്രമോഷന്‍ പരിപാടികളില്‍ നിന്ന് നയന്‍താര വിട്ടുനിന്നതാണ് തെലുങ്ക് സിനിമാക്കാരെ പ്രകോപിപ്പിച്ചത്.