നയന്‍‌താരയ്ക്ക് ഈയാഴ്ച മൂന്ന് റിലീസ്!

WEBDUNIA|
PRO
ഇത്തവണത്തെ വാലന്‍റൈന്‍സ് ഡേ സൂപ്പര്‍താരം നയന്‍‌താരയ്ക്ക് അവിസ്മരണീയമായ ദിവസമായിരിക്കും. മൂന്ന് റിലീസുകളാണ് വെള്ളിയാഴ്ച നയന്‍‌താരയുടേതായി വരുന്നത്.

നയന്‍സും ഉദയാനിധി സ്റ്റാലിനും ജോഡിയാകുന്ന ‘ഇത് കതിര്‍വേലന്‍ കാതല്‍’ 14ന് റിലീസാകുന്നു. ഒരു റൊമാന്‍റിക് കോമഡിയായ ഈ സിനിമ സംവിധാനം ചെയ്യുന്നത് എസ് ആര്‍ പ്രഭാകരനാണ്. 320 കേന്ദ്രങ്ങളിലാണ് കതിര്‍വേലന്‍ കാതല്‍ പ്രദര്‍ശനത്തിനെത്തുന്നത്.

‘കഹാനി’യുടെ തമിഴ് റീമേക്കായ ‘നീ എങ്കേ എന്‍ അന്‍‌പേ’യുടെ ട്രെയിലര്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും. ഈ സിനിമയുടെ റിലീസ് ഈ മാസം 28നാണ്.

നയന്‍‌താരയും ചിമ്പുവും ഒന്നിക്കുന്ന ‘ഇത് നമ്മ ആള്’ എന്ന സിനിമയുടെ ആദ്യ ടീസറും വെള്ളിയാഴ്ച റിലീസ് ചെയ്യും. എന്തായാലും നയന്‍‌താര ആരാധകര്‍ക്ക് ഒരു ട്രിപ്പിള്‍ ട്രീറ്റാണ് ഈ വാലന്‍റൈന്‍സ് ദിനത്തില്‍ ലഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :