‘രാജാറാണി’ ഇഷ്ടപ്പെട്ടു, വിജയ് ഡേറ്റ് നല്‍കി!

WEBDUNIA|
PRO
കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും വലിയ വിജയമായ ചിത്രങ്ങളില്‍ മുന്‍ നിരയിലാണ് ‘രാജാറാണി’യുടെ സ്ഥാനം. നവാഗതനായ അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യ, നയന്‍‌താര, ജയ്, എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ചിത്രം നൂറാം ദിവസവും കടന്ന് പ്രദര്‍ശനം തുടരുകയാണ്.

കഴിഞ്ഞ ദിവസം സംവിധായകന്‍ അറ്റ്‌ലീ തന്‍റെ പിതിയ തിരക്കഥയുമായി ഇളയദളപതി വിജയെ സമീപിച്ചു. കഥ കേട്ട് ത്രില്ലടിച്ച വിജയ് ഉടന്‍ തന്നെ ഒ കെ പറഞ്ഞു. (നന്‍‌പന്‍ എന്ന ഷങ്കര്‍ ചിത്രത്തില്‍ അസിസ്റ്റന്‍റായിരുന്നു അറ്റ്ലീ. അന്നേയുള്ള പരിചയമാണ് വിജയും അറ്റ്ലീയും തമ്മില്‍).

ജില്ലയുടെ മഹാവിജയത്തിന് ശേഷം വിജയ് ഇനി അഭിനയിക്കാന്‍ പോകുന്നത് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. അതിന് ശേഷം അറ്റ്ലീയുടെ സിനിമ ചെയ്യാനാണ് പരിപാടിയെന്നറിയുന്നു.

രാജാറാണി ഒരു റൊമാന്‍റിക് എന്‍റര്‍ടെയ്നറായിരുന്നെങ്കില്‍ വിജയ് നായകനാകുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് അറ്റ്ലീയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :