ഇനി റീമേക്ക് ഇല്ല, കഥയെഴുതും നിര്‍മ്മിക്കും: പ്രഭുദേവ

WEBDUNIA|
PRO
പോക്കിരി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. അത് അതേ പേരിലുള്ള ഒരു തെലുങ്ക് സിനിമയുടെ റീമേക്ക് ആയിരുന്നു. പിന്നീട് വാണ്ടഡ്, റൌഡി റാത്തോഡ് തുടങ്ങിയ മെഗാഹിറ്റുകളിലൂടെ ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള സംവിധായകനായി. അവയും റീമേക്കുകള്‍ തന്നെ.

പുതുവര്‍ഷത്തില്‍ ചില നല്ല തീരുമാനങ്ങളെടുത്തിരിക്കുകയാണ് പ്രഭുദേവ. ‘റീമേക്കുകളുടെ സംവിധായകന്‍’ എന്ന പേര് മാറ്റാനാണ് പ്രഭുദേവയുടെ തീരുമാനം.

ഇനി സ്വന്തമായി കഥകളെഴുതും. റീമേക്കുകള്‍ വേണ്ടെന്നുവയ്ക്കും. അതിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു - പ്രഭുദേവ അറിയിച്ചു.

ഇതുമാത്രമല്ല പ്രഭുദേവയുടെ തീരുമാനം. ഇതുവരെ പക്കാ കൊമേഴ്സ്യല്‍ സിനിമകളായിരുന്നു സംവിധാനം ചെയ്തത്. ഇനി നല്ല കഥയുള്ള സിനിമകള്‍, പ്രേക്ഷകമനസുകളെ സ്പര്‍ശിക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യും. അവയൊക്കെ സ്വയം നിര്‍മ്മിക്കുകയും ചെയ്യും. എങ്ങനെയുണ്ട്, ഈ തീരുമാനത്തിന് ഒരു സല്യൂട്ട് കൊടുക്കണ്ടേ സര്‍?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :