അജിത്തിന്‍റെ പുതിയ സിനിമ ‘ആരംഭം’ ലീക്ക് ആയി ഇന്‍റര്‍നെറ്റില്‍!

WEBDUNIA|
PRO
ഒരു സിനിമ റിലീസാകുന്നതിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ അറിയാതെ മറ്റുചിലര്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്താല്‍ എങ്ങനെയിരിക്കും? അത് വല്ലാത്തൊരു ചതി തന്നെ അല്ലേ? തല അജിത്തിന്‍റെ പുതിയ തമിഴ് ചിത്രത്തിനാണ് ഇങ്ങനെയൊരു ഗതി വന്നിരിക്കുന്നത്.

അജിത്തിന്‍റെ പുതിയ ചിത്രമായ ‘ആരംഭം’ ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ഈ സിനിമ അടുത്ത മാസമാണ് റിലീസ്. എന്നാല്‍ സിനിമയുടെ ഒരു മിനിറ്റോളം വരുന്ന രംഗങ്ങള്‍ ഇപ്പോള്‍ ലീക്ക് ആയിരിക്കുകയാണ്.

അജിത് ശത്രുക്കളെ തുരത്തുന്ന സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാണ് ലീക്ക് ആയിരിക്കുന്നത്. സംഭവത്തില്‍ അജിത്തും വിഷ്ണുവര്‍ദ്ധനുമെല്ലാം അസ്വസ്ഥരാണ്.

“വിഷ്വലുകള്‍ ലീക്ക് ചെയ്ത സംഭവം നിരാശയുണ്ടാക്കുന്നതാണ്. ഞങ്ങളുടെ ടെക്‍നിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നല്ല ഇത് ലീക്ക് ആയിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം. ഞങ്ങളുടെ ആളുകള്‍ ഇത് ചോര്‍ന്നതിന്‍റെ ഉറവിടത്തേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്” - വിഷ്ണുവര്‍ദ്ധന്‍ അറിയിച്ചു.

സിനിമയുടെ ചിത്രീകരണ സമയത്ത് ആരും അറിയാതെ ഷൂട്ട് ചെയ്തതാണോ അതോ എഡിറ്റിംഗ് ടേബിളില്‍ നിന്ന് നഷ്ടപ്പെട്ടതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. എന്തായാലും രംഗങ്ങള്‍ ലീക്ക് ആയതൊന്നും കാര്യമാക്കേണ്ട, ‘ആരംഭം’ എന്ന ഒന്നാന്തരം ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കാനാണ് സംവിധായകന്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :