ആരംഭം - അജിത്തിന്‍റെ ജീവിതകഥ!

WEBDUNIA|
PRO
അജിത്കുമാര്‍ എന്ന യുവാവ് ഇന്ന് തമിഴകത്തിന്‍റെ ‘തല’യാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളര്‍മാരില്‍ ഒരാള്‍. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരം.

ഇന്നത്തെ ഈ പദവി അജിത് സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ നേടിയതാണ്. ഗോഡ്ഫാദര്‍മാര്‍ ആരുമില്ലാതെ കരിയര്‍ തുടങ്ങിയ അജിത് ശ്രദ്ധാപൂര്‍വമായ ചുവടുവയ്പുകളിലൂടെ സൂപ്പര്‍സ്റ്റാറായി വളരുകയായിരുന്നു. അതോടൊപ്പം തന്‍റെ ഇഷ്ടമേഖലയായ റേസിങിലും അജിത് ഉയരങ്ങള്‍ കീഴടക്കി.

ഈ കഥയോട് സമാനമായ പ്രമേയമാണ് ‘ആരംഭം’ എന്ന തന്‍റെ പുതിയ ചിത്രത്തില്‍ അജിത് പറയുന്നതെന്നാണ് വിവരം. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് അജിത് അഭിനയിക്കുന്നത്.

ആര്യ ഈ സിനിമയില്‍ ഒരു ഹാക്കറായി വേഷമിടുന്നു. ജേര്‍ണലിസ്റ്റായി തപസി എത്തും. അജിത്തിന്‍റെ പ്രണയിനിയായി നയന്‍‌താര അഭിനയിക്കുന്നു.

നവംബര്‍ ഒന്നിനാണ് ആരംഭം പ്രദര്‍ശനത്തിനെത്തുന്നത്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :