ധനുഷ് നായകനാകുന്ന കെ വി ആനന്ദ് ചിത്രം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ഈ സിനിമ എന്ന് തുടങ്ങും എന്നതിനെപ്പറ്റി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ ഇതോടെ കെട്ടടങ്ങി.
‘മാറ്റ്‌റാന്‍’ എന്ന സൂര്യച്ചിത്രം പരാജയമായതിന് ശേഷം കെ വി ആനന്ദിന്‍റെ പുതിയ പ്രൊജക്ടിനെപ്പറ്റി പലവിധ വാര്‍ത്തകളാണ് പ്രചരിച്ചത്. രജനീകാന്തിനെ നായകനാക്കി ഒരു സിനിമ ആനന്ദ് ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നെങ്കിലും സൂപ്പര്‍സ്റ്റാറിന്‍റെ ഡേറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല.
എ ജി എസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് കെ വി ആനന്ദ് - ധനുഷ് ചിത്രം നിര്‍മ്മിക്കുന്നത്. സുബ രചന നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഹാരിസ് ജയരാജ്.
ഈ സിനിമയില്‍ ധനുഷിന്‍റെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു ബോളിവുഡ് താരത്തെ നായികയാക്കാനാണ് സംവിധായകന്‍ ആലോചിക്കുന്നത്.