ധനുഷിന് നായികയെ കിട്ടിയില്ല, സമയം കളയാതെ ‘സിങ്കം2’ കണ്ടു!

WEBDUNIA|
PRO
കുറേ ദിവസങ്ങളായി സംവിധായകന്‍ കെ വി ആനന്ദ് മുംബൈയിലുണ്ട്. ധനുഷിന് ഒരു നായികയെ കണ്ടെത്തുകയാണ് ലക്‍ഷ്യം. തന്‍റെ പുതിയ ആക്ഷന്‍ ത്രില്ലറിലെ നായികയായി പലരെയും നോക്കിയെങ്കിലും ആനന്ദിന് ബോധിച്ചില്ല. ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ അലിയ ഭട്ടിനെ വരെ ആലോചിച്ചു. ഒടുവില്‍ അതും വേണ്ടെന്നുവച്ച് പുതിയ നായികയെ തപ്പി മുംബൈയില്‍ കഴിഞ്ഞുകൂടുകയാണ്.

നായികയെ തപ്പി നടക്കുന്നത് ബോറടിയുണ്ടാക്കുന്ന പരിപാടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ബോറടിച്ചപ്പോള്‍ കെ വി ആനന്ദ് സിനിമ കാണാന്‍ തീരുമാനിച്ചു. വിക്രമാദിത്യ മൊട്‌വാണിയുടെ ‘ലൂട്ടേര’ കണ്ടു. അതുകഴിഞ്ഞപ്പോഴാണ് തൊട്ടടുത്ത സ്ക്രീനില്‍ സാക്ഷാല്‍ സിങ്കം 2! അതും കാണാന്‍ തീരുമാനിച്ചു.

“ലൂട്ടേരയും സിങ്കം 2ഉം ഒരേ ദിവസം റിലീസായി. തുടര്‍ച്ചയായി രണ്ടു പടങ്ങളും കണ്ടു. രണ്ടും ഒരുപാ‍ട് ഇഷ്ടപ്പെടുകയും ചെയ്തു” - കെ വി ആനന്ദ് ട്വീറ്റ് ചെയ്തു.

‘മാറ്റ്‌റാന്‍’ എന്ന സൂര്യച്ചിത്രത്തിനേറ്റ തിരിച്ചടി കെ വി ആനന്ദിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. മാറ്റ്‌റാന് ശേഷം ഇരുവരും അത്ര നല്ല ബന്ധത്തിലല്ല എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്തായാലും കണ്ട് കെ വി ആനന്ദ് നല്ല അഭിപ്രായം പറഞ്ഞതോടെ ഹാപ്പിയായെന്നാണ് റിപ്പോര്‍ട്ട്. സൂര്യയും കെ വി ആനന്ദും സമീപഭാവിയില്‍ വീണ്ടും ഒന്നിക്കുമോ, പ്രതീക്ഷിക്കാം അല്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :