സിങ്കം 2ന്‍റെ റിലീസ് അനിശ്ചിതാവസ്ഥയില്‍, ഈ മാസം റിലീസാകില്ല!

WEBDUNIA|
PRO
നായകനാകുന്ന തമിഴ് ചിത്രം ‘സിങ്കം 2’ ഈ മാസം റിലീസാകില്ലെന്ന് സൂചന. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ജൂണ്‍ 14 ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന റിലീസ് ഡേറ്റ്. പിന്നീട് അത് ജൂണ്‍ 28 ആയി പുതുക്കി നിശ്ചയിച്ചിരുന്നു.

സിങ്കം 2ന്‍റെ തെലുങ്ക് പതിപ്പും തമിഴ് പതിപ്പിനൊപ്പം ജൂണ്‍ 28ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെലുങ്കില്‍ രവി തേജയുടെ ബിഗ് ബജറ്റ് ചിത്രം ‘ബലുപു’ അതേ ദിവസം റിലീസാകുകയാണ്. ആന്ധ്രയിലെ നിയമം അനുസരിച്ച് തെലുങ്ക് ചിത്രങ്ങള്‍ റിലീസായാല്‍ അവയ്ക്കായിരിക്കും മികച്ച തിയേറ്ററുകള്‍ ലഭിക്കുക. മറുഭാഷാ ചിത്രങ്ങള്‍ ചെറിയ തിയേറ്ററുകളില്‍ ഒതുങ്ങും. അതൊഴിവാക്കാന്‍ സിങ്കം 2ന്‍റെ റിലീസ് ജൂലൈ 5ലേക്ക് മാറ്റിയതായാണ് പുതിയ റിപ്പോര്‍ട്ട്.

എന്നാല്‍ ജൂലൈ 5 എന്ന റിലീസ് ഡേറ്റിനെ കേരളത്തിലെയും കര്‍ണാടകയിലെയും വിതരണക്കാര്‍ എതിര്‍ക്കുകയാണ്. ജൂലൈ എട്ട് മുതല്‍ റം‌സാന്‍ നോമ്പ് ആചരണം ആരംഭിക്കുകയാണ്. അതുകൊണ്ടുതന്നെ കളക്ഷനില്‍ വന്‍ ഇടിവുണ്ടാകുമെന്ന് കേരളത്തിലെയും കര്‍ണാടകയിലെയും വിതരണക്കാര്‍ ഭയപ്പെടുന്നു.

എന്തായാലും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പ്രിന്‍സ് പിക്ചേഴ്സ് എന്ന് റിലീസാകും എന്നതിനെപ്പറ്റി അവസാനവാക്ക് ഇതുവരെ പറഞ്ഞിട്ടില്ല. സൂര്യ നായകനായ ചിത്രത്തില്‍ ഹന്‍‌സികയും അനുഷ്കയുമാണ് നായികമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :