Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (15:08 IST)
ദൃശ്യം മലയാള സിനിമയിലെ ഒരു വിപ്ലവമായിരുന്നു. 50 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മലയാള സിനിമ. എന്നാല്‍ അമ്പരപ്പിച്ചത് റീമേക്കുകളുടെ എണ്ണം കൊണ്ടാണ്. രാജ്യത്തെ ഒട്ടുമിക്ക ഭഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്യപ്പെടുകയാണ്. തെലുങ്ക്, കന്നഡ റീമേക്കുകള്‍ വന്നുകഴിഞ്ഞു. തമിഴും ഹിന്ദിയും റിലീസിനു തയ്യാറെടുക്കുന്നു.
ദൃശ്യത്തിന്‍റെ അതേ പാതയിലാണ് നിവിന്‍ പോളിയുടെ ‘ഒരു വടക്കന്‍ സെല്‍ഫി’. കളക്ഷനില്‍ ദൃശ്യത്തിന്‍റെ വിസ്മയം ആവര്‍ത്തിച്ചില്ലെങ്കിലും വടക്കന്‍ സെല്‍ഫി സൂപ്പര്‍ഹിറ്റായി. നിര്‍മ്മാതാവിന് കോടികള്‍ ലാഭം നേടിക്കൊടുത്തു. ഇപ്പോള്‍ കേള്‍ക്കുന്നത്, റീമേക്കുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ദൃശ്യത്തെ മറികടക്കുന്ന പ്രകടനം വടക്കന്‍ സെല്‍ഫി കാഴ്ചവയ്ക്കുമെന്നാണ്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി ഭാഷകളിലേക്കാണ് ഒരു വടക്കന്‍ സെല്‍ഫി റീമേക്ക് ചെയ്യുന്നത്. മഞ്ജിമയായിരുന്നു ചിത്രത്തിലെ നായിക. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതിയത് വിനീത് ശ്രീനിവാസനാണ്. വിനോദ് ഷൊര്‍ണൂര്‍ നിര്‍മ്മിച്ച സിനിമയുടേ ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ടി ജോണ്‍ ആയിരുന്നു.