Last Updated:
വ്യാഴം, 20 നവംബര്‍ 2014 (18:37 IST)
ടീസര്‍ റിലീസായതോടെ
ലിങ്ക എങ്ങും ചര്‍ച്ചാവിഷയമാണ്. രജനികാന്ത് നായകനാകുന്ന ഈ ചിത്രം മുല്ലപ്പെരിയാര്‍ വിഷയമാണോ ചര്‍ച്ച ചെയ്യുന്നത് എന്നതാണ് ഉയരുന്ന പ്രധാനമായ ചോദ്യം. വിവാദങ്ങള്‍ ഒന്നും തന്നെ പ്രമേയത്തില്‍ വരുന്നില്ലെന്ന് സംവിധായകന്‍ കെ എസ് രവികുമാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഒരു ഡാം നിര്‍മ്മാണം തന്നെയാണ് ചിത്രത്തിന്‍റെ പശ്ചാത്തലമെന്ന് ഉറപ്പാണ്.
ഈ സിനിമയില്‍ അഭിനയിക്കുന്നതിന് രജനികാന്തിന് 60 കോടി രൂപയാണ് പ്രതിഫലം നല്‍കിയതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. റിലീസിന് മുമ്പുതന്നെ സിനിമയുടെ ബിസിനസ്
200 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. ഓവര്‍സീസ് റൈറ്റും സാറ്റലൈറ്റ് റൈറ്റും റെക്കോര്‍ഡ് തുകയ്ക്കാണത്രേ വിറ്റുപോയത്.
അനുഷ്ക ഷെട്ടിയും സൊനാക്ഷി സിന്‍ഹയുമാണ് ഈ സിനിമയിലെ നായികമാര്‍. എ ആര്‍ റഹ്‌മാനാണ് സംഗീതം. സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങില്‍ പക്ഷേ റഹ്‌മാന്‍ പങ്കെടുത്തില്ല. 'ഐ' എന്ന വിസ്മയത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്‍റെ തിരക്കില്‍ പെട്ടുപോയതിനാലാണ് റഹ്‌മാന്‍ ചടങ്ങിനെത്താതിരുന്നതെന്നാണ് വിശദീകരണം.
ഇറോസ് ഇന്‍റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന ലിങ്കായില്‍ ഡബിള്‍ റോളിലാണ് രജനികാന്ത് അഭിനയിക്കുന്നത്. റോക്ക്‍ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്തിരന് ഛായാഗ്രഹണം നിര്‍വഹിച്ച രത്നവേലു തന്നെയാണ് ലിങ്കയുടെയും ക്യാമറാമാന്‍.