ജൂനിയര്‍ നടിമാരെ വച്ച് വേശ്യാലയം; നടി പിടിയില്‍

ചെന്നൈ| WEBDUNIA|
സിനിമയിലെ ജൂനിയര്‍ താരങ്ങളെ ഉപയോഗിച്ച് പെണ്‍‌വാണിഭം നടത്തി വന്ന തമിഴ്‌ നടിയെയും സംഘത്തെയും പൊലീസ് പിടികൂടി. ചില തമിഴ് സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുള്ള ശോഭനയേയും സംഘത്തെയുമാണ് ചെന്നൈ നഗരത്തില്‍ വച്ച് പിടികൂടിയത്.

അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് പേരെയും ഇവരോടൊപ്പം പിടികൂടിയിട്ടുണ്ട്. ജയരാജ്, മോസസ്, ശാന്തി എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റുള്ളവര്‍.

സിനിമകള്‍ ഇല്ലാത്ത ഇടവേളകളില്‍ സഹനടികളെയാണ് ഇവര്‍ വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്. ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് ഫോണില്‍ ബന്ധപ്പെട്ടത്. പെണ്‍‌വാണിഭ സംഘത്തില്‍ അകപ്പെട്ട രണ്ട് സഹോദരിമാരെയും പൊലീസ് റെയ്‌ഡില്‍ പിടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :