കൃഷിവിട്ട് ജയറാം മന്ത്രവാദം പഠിക്കുന്നു!

WEBDUNIA|
PRO
കൃഷിയായിരുന്നു ജോലി. ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്തതാണ്. ഗുണ്ടല്‍പ്പേട്ടില്‍ ഒരു തോട്ടം വാങ്ങി കൃഷി ചെയ്ത് ജീവിക്കുന്നു. പേര് മുകുന്ദനുണ്ണി. മഹാമാന്ത്രികനായ മണപ്പിള്ളി പിഷാരടിയുടെ മകന്‍.

അച്ഛനെപ്പോലെ മന്ത്രവാദമൊന്നും മുകുന്ദനുണ്ണിക്ക് താല്‍പ്പര്യമില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂര്‍ഗിലെ ഷേണായി മന്ദിരത്തില്‍ ഒരു യക്ഷിയെ ഒഴിപ്പിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്. കാമുകിയായ ചന്ദനയെ രക്ഷിക്കേണ്ടതുള്ളതിനാല്‍ മുകുന്ദനുണ്ണി യക്ഷിയെ ഒഴിപ്പിക്കാനുള്ള ദൌത്യം ഏറ്റെടുത്ത് ഷേണായി മന്ദിരത്തിലെത്തുന്നു.

ഇത് ‘മാന്ത്രികന്‍’ എന്ന പുതിയ സിനിമയുടെ കഥയാണ്. മുകുന്ദനുണ്ണിയാകുന്നത് ജയറാം. അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് രാജന്‍ കിരിയത്ത്.

അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം തുടങ്ങിയ സിനിമകളുടെ ശൈലിയില്‍ ഒരു സിനിമയ്ക്ക് ജയറാമും അനിലും വീണ്ടും ഒത്തുചേര്‍ന്നിരിക്കുകയാന്. മാര്‍ച്ച് രണ്ടിന് മാന്ത്രികന്‍ ചിത്രീകരണം ആരംഭിക്കും.

‘ബ്യൂട്ടിഫുള്‍’ എന്ന മനോഹരമായ സിനിമ നിര്‍മ്മിച്ച എസ് സിനിമയാണ് മാന്ത്രികന്‍ നിര്‍മ്മിക്കുന്നത്. ഗുണ്ടല്‍പ്പേട്ട്, കൂര്‍ഗ്, മൈസൂര്‍ എന്നിവിടങ്ങളിലാ‍യാണ് സിനിമ ചിത്രീകരിക്കുന്നത്.

പൂനം ബജ്‌വ നായികയാകുന്ന മാന്ത്രികനില്‍ മറ്റ് നാല് പുതുമുഖ നായികമാരും ഉണ്ട്. രമേഷ് പിഷാരടി ജയറാമിന്‍റെ സുഹൃത്തായി വേഷമിടുന്നു. ഉമേലു ഉസ്താദ് എന്ന മുസ്ലിം മാന്ത്രികനായി സുരാജ് വെഞ്ഞാറമ്മൂടും അഭിനയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :