Last Updated:
ബുധന്‍, 14 ജനുവരി 2015 (10:45 IST)
ലോകം കാത്തിരുന്ന ബ്രഹ്‌മാണ്ഡചിത്രം 'ഐ' പ്രദര്‍ശനം തുടങ്ങി. സിനിമ നല്ലതാണോ എന്ന ചോദ്യത്തിനുമുമ്പ് ഏവരും ഉന്നയിച്ച ചോദ്യം ചിത്രത്തില്‍ സുരേഷ്ഗോപി ഉണ്ടോ എന്നതായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം തന്നെ നല്‍കാം - സുരേഷ്ഗോപി ഉണ്ട്. ഉണ്ടെന്നുമാത്രമല്ല, അതിഗംഭീര കഥാപാത്രവുമാണ്.
'ഐ'യിലെ പ്രധാന വില്ലന്‍ സുരേഷ്ഗോപിയാണ്. സിനിമയില്‍ മാസ് ലുക്കിലാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോയുടെ അവതാരം.
'ഐ' ഗംഭീര ചിത്രമെന്നാണ് എങ്ങുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. ഷങ്കറിന്‍റെയും വിക്രമിന്‍റെയും മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിസ്മയചിത്രം എന്ന വിശേഷണമാണ് ഏവരും ചിത്രത്തിന് നല്‍കുന്നത്.
പി സി ശ്രീറാമിന്‍റെ ക്യാമറയില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ഭ്രമിപ്പിക്കുന്നു എങ്കില്‍ എ ആര്‍ റഹ്‌മാന്‍റെ മാജിക് മ്യൂസിക് ഹരം കൊള്ളിക്കുകയും ചെയ്യുന്നു.