Last Updated:
തിങ്കള്‍, 28 മാര്‍ച്ച് 2016 (17:04 IST)
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം അഭിതാഭ് ബച്ചന്. ഇത് നാലാം തവണയാണ് ബിഗ്ബിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. മമ്മൂട്ടിയും കമല്‍ഹാസനും മൂന്നുതവണ വീതം ദേശീയ അവാര്‍ഡുകള്‍ നേടി തൊട്ടുപിന്നിലുണ്ട്.
ഇത്തവണ, ‘പികു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബച്ചന് അവാര്‍ഡ് ലഭിച്ചത്. അമിതാഭ് ബച്ചന് അവസാന റൌണ്ടുവരെ വെല്ലുവിളി ഉയര്‍ത്തിയത് രണ്ട് മലയാളികളാണ്. സാക്ഷാല്‍ മമ്മൂട്ടിയും ജയസൂര്യയും.
പത്തേമാരിയിലൂടെ മമ്മൂട്ടിയും സു.. സു... സുധി വാത്മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയുമാണ് മികച്ച നടനാവാനുള്ള മത്സരം കടുത്തതാക്കിയത്. മമ്മൂട്ടി, അമിതാഭ് ബച്ചന്,
ജയസൂര്യ ഇവര്‍ തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവില്‍ അമിതാഭ് ബച്ചന്‍ പുരസ്കാരം നേടുകയായിരുന്നു.
എങ്കിലും ജയസൂര്യയുടെ പ്രകടനമികവ് അംഗീകരിക്കാതിരിക്കാന്‍ രമേഷ് സിപ്പി അധ്യക്ഷനായ ജൂറിക്ക് കഴിഞ്ഞില്ല. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശമാണ് ജയസൂര്യയ്ക്ക് ലഭിച്ചത്.
എന്തായാലും അഭിനയത്തിളക്കം ആര്‍ക്കാണ് കൂടുതല്‍ എന്ന മത്സരത്തില്‍ അവസാന റൌണ്ടില്‍ മലയാളികള്‍ മികച്ച പ്രകടനം കാഴ്ചവച്ചതില്‍ അഭിമാനിക്കാം.