Last Modified വെള്ളി, 25 മാര്‍ച്ച് 2016 (18:26 IST)
ഉദയ് അനന്തന്‍ ‘വൈറ്റ്’ എന്ന സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മമ്മൂട്ടിയാണ് പറഞ്ഞത് ലൊക്കേഷനായി ലണ്ടന്‍ മതി എന്ന്. അത് ഏറ്റവും ശരിയായ ഒരു നിര്‍ദ്ദേശമായിരുന്നു എന്ന് ചിത്രം പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ തിരിച്ചറിയുന്നു. ഇതിലും യോജിച്ച ഒരു ലൊക്കേഷന്‍ വൈറ്റിനുവേണ്ടി കണ്ടെത്താന്‍ കഴിയില്ല. ലണ്ടന്‍റെ സൌന്ദര്യത്തേക്കുറിച്ച് മമ്മൂട്ടിക്കുള്ള ബോധ്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത് വൈറ്റിന്‍റെ ഷൂട്ടിംഗ് സമയത്തായിരുന്നു.
എന്നാല്‍, യൂണിറ്റംഗങ്ങള്‍ മുഴുവന്‍ ആകെ കുഴപ്പത്തിലായിപ്പോയ സന്ദര്‍ഭങ്ങളും വൈറ്റിന്‍റെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായിരുന്നു. ചിത്രീകരണം ആരംഭിക്കുമ്പോള്‍ മൈനസ് രണ്ടായിരുന്നു ലണ്ടനിലെ താപനില. നഗരം തണുത്ത് വിറങ്ങലിച്ച് നിന്നു.
എല്ലാവരും തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയിടിച്ച് നില്‍ക്കുമ്പോള്‍ ‘ഇതൊക്കെ എന്ത്?’ എന്ന ഭാവത്തില്‍ ഉന്‍മേഷവാനായി മമ്മൂട്ടി നില്‍ക്കുമായിരുന്നു. ആ അത്ഭുതക്കാഴ്ച മറ്റുള്ളവരെക്കൂടി ഉത്തേജിപ്പിക്കുന്നതായിരുന്നു. യൂണിറ്റ് അംഗങ്ങളുടെ നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ കൊണ്ടുവരാന്‍ മമ്മൂട്ടിയുടെ ചുറുചുറുക്ക് സഹായകമായി.
‘വൈറ്റ്’ ഒരു പ്രണയചിത്രമാണ്. മമ്മൂട്ടിക്ക്
ഹ്യുമ ഖുറേഷിയാണ് നായിക. ഏറെക്കാലത്തിന് ശേഷമാണ് മമ്മൂട്ടിയുടെ ഒരു പ്രണയസിനിമ തിയേറ്ററുകളിലെത്തുന്നത്.