അനന്യ പറക്കുകയാണ്. മലയാളവും തമിഴും കടന്ന് ഹിന്ദിയിലേക്കാണ് യുവനായിക പോകുന്നത്. മാധവന്‍ നായകനാകുന്ന പുതിയ ഹിന്ദിച്ചിത്രത്തിലേക്കാണ് നായികയായി അനന്യയെ നിശ്ചയിച്ചിരിക്കുന്നത്. നാടോടികള്‍, സീഡന്‍ എന്നീ സിനിമകളിലൂടെ തമിഴകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് അനന്യയുടെ ഹിന്ദിപ്രവേശം.
രാം ഗോപാല്‍ വര്‍മയുടെ സംവിധാന സഹായിയായിരുന്ന എ മേനോനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. “മാധവന്‍റെ നായികയായി ഒരു ഹിന്ദിച്ചിത്രത്തിലേക്ക് എ മേനോന്‍ എന്നെ സമീപിച്ചു. അദ്ദേഹത്തിന്‍റെ തിരക്കഥ മനോഹരമാണ്” - അനന്യ പറയുന്നു.
‘തനു വെഡ്സ് മനു’ എന്ന സിനിമയ്ക്ക് ശേഷം മാധവന്‍ നായകനാകുന്ന ഹിന്ദിച്ചിത്രമാണിത്. തനു വെഡ്സ് മനു പരാജയമായിരുന്നു. ഓഫ് ബീറ്റ് സിനിമകളാണ് സാധാരണയായി മാധവന്‍റേതായി ഹിന്ദിയിലുണ്ടാകുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു കൊമേഴ്സ്യല്‍ ത്രില്ലറായിരിക്കും മാധവന്‍ - അനന്യ ജോഡിയെ മുന്‍ നിര്‍ത്തി എ മേനോന്‍ ഒരുക്കുന്നതെന്നാണ് സൂചന.