ഷാരൂഖ് ഖാന്റെ മകളും സിനിമയിലേക്ക്, സോയ അക്തറിന്റെ പുത്തന്‍ ചിത്രം അണിയറയിലൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (12:00 IST)

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലൂടെ താരപുത്രി സിനിമയില്‍ എത്തും എന്നാണ് വിവരം. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 'ആര്‍ച്ചി' എന്ന കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാവും ചിത്രം.A post shared by (@suhanakhan2)

കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാകും സിനിമ. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന സിനിമയുടെ കാസ്റ്റിംഗ് വൈകാതെ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും.സുഹാന ഖാന് അച്ഛനെ പോലെ തന്നെ അഭിനയത്തോട് ആണ് താല്പര്യം.'ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ' എന്ന ഹ്രസ്വചിത്രത്തില്‍ സുഹാന അഭിനയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :