നിങ്ങളെ കാണാൻ 21 കാരനെ പോലെ, ഹൃത്വിക് റോഷന്റെ ഫോട്ടോയ്‌ക്ക് കമന്റുമായി മുൻ‌ഭാര്യ സൂസന്നെ ഖാൻ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 29 ജൂണ്‍ 2021 (22:01 IST)
പ്രായം എത്ര കൂടിയെങ്കിലും ഇപ്പോളും ഹോട്ടായി തന്നെ ഇരിക്കുന്ന താരമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ഹോട്ട് ആയ താരങ്ങളുടെ പട്ടികയിൽ പലപ്പോഴും ഹൃത്വിക് ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഹൃത്വികിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വന്ന കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ടോപ്‍ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് പങ്കുവെച്ചത്. ഇതിന് താഴെ കമന്റ് ചെയ്‌തതാവട്ടെ ഹൃത്വികിന്റെ മുൻ ഭാര്യ സൂസന്നെ ഖാൻ. നിങ്ങളെ കാണാൻ 21കാരനെ പോലെ എന്നാണ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

വിവാഹബന്ധം വേർപ്പെടു‌ത്തിയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഹൃത്വികും മുൻ ഭാര്യ സൂസന്നെ ഖാനും. കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ ഇരുവരും ഡേറ്റ് ചെയ്യാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :