ആഷിഖ് അബുവിന്റെ മോശം സിനിമകള്‍

രേണുക വേണു| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (16:17 IST)

മലയാള സിനിമയില്‍ ന്യൂജനറേഷന്‍ സിനിമകള്‍ക്ക് തുടക്കം കുറിച്ചതില്‍ വളരെ വലിയ പങ്കുവഹിച്ച സംവിധായകനാണ് ആഷിഖ് അബു. വ്യത്യസ്തമായ പ്രമേയങ്ങളാണ് ആഷിഖ് അബുവിന്റെ സിനിമകളുടെ പ്രത്യേകത. എന്നാല്‍, ആഷിഖ് അബുവിന്റെ സിനിമകളില്‍ വമ്പന്‍ പരാജയമായവയും ഉണ്ട്. അത്തരത്തില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയ ആഷിഖ് അബു സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ഗ്യാങ്സ്റ്റര്‍

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് ഗ്യാങ്സ്റ്റര്‍. സ്ലോ മേക്കിങ്ങിലൂടെ യുവാക്കളെ കയ്യിലെടുക്കാമെന്നാണ് ആഷിഖ് അബു കരുതിയത്. മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ വേഷം ആരാധകര്‍ക്കിടയില്‍ വലിയ ഓളമുണ്ടാക്കുമെന്നും കരുതി. എന്നാല്‍, വളരെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ഗ്യാങ്സ്റ്റര്‍ തിയറ്ററുകള്‍ പരാജയമായി.

2. നാരദന്‍

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. ടൊവിനോ തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി.

3. ഡാഡികൂള്‍

ആഷിഖ് അബുവിന്റെ ആദ്യ സിനിമയാണ് ഡാഡികൂള്‍. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അച്ഛനെ ഹീറോയായി കാണുന്ന മകന്റെ കഥയാണ് സിനിമ പറഞ്ഞത്. ദുര്‍ബലമായ തിരക്കഥ സിനിമയെ ശരാശരിയിലൊതുക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :