ഐശ്വര്യ റായിയെ ഒഴിവാക്കി സൽമാൻ ഖാൻ, മോശമായി പോയെന്ന് ആരാധകർ

Last Modified ചൊവ്വ, 21 മെയ് 2019 (09:10 IST)
പുതുമുഖങ്ങളായ ഷര്‍മിന്‍ സെഗാള്‍, മീസാന്‍ എന്നിവ‍ർ അഭിനേതാക്കാളാകുന്ന പുതിയ ചിത്രമാണ് മലാൽ. ചിത്രം ജൂൺ 29ന് റിലീസിനെത്തുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ അനന്തരവൾ ഷര്‍മിന്‍ സെഗാളിന്റെ ആദ്യ ചിത്രമാണിത്.

നായികയായി തിളങ്ങുന്ന ഷ‍ർമിന് സൽമാൻ ആശംസകൾ നേ‍ർന്നത് ട്വിറ്ററിൽ തരംഗമായിരിക്കുകയാണ്.
ഷ‍ർമീനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചായിരുന്നു സൽമാന്റെ ആശംസ. എന്നാൽ, ചിത്രത്തിൽ ഐശ്വര്യ റായിയെ ക്രോപ്പ് ചെയ്തിരിക്കുന്നത് ആരാധകരെ ചൊടിപ്പിച്ചു.

സൽമാനും ഐശ്വര്യയും ഒന്നിച്ച ഹം ദിൽ കേ ചുകേ സനത്തിലെ ബാല താരമായിരുന്നു ഷ‍ർമീൻ. ചിത്രത്തിന്റെ സെറ്റിൽ കേക്ക് കട്ട് ചെയ്യുന്ന ഷ‍ർമീന്റെ ചിത്രമാണ് സൽമാൻ ട്വിറ്ററിൽ പങ്കുവെച്ചത്. താരമായി നീ വളരട്ടെ എന്നാണ് സൽമാന്റെ ആശംസ.

പങ്ക് വെച്ച ചിത്രത്തിൽ പിങ്ക് ലൈഹങ്കയിൽ സൽമാന്റെ അരികിൽ നിൽക്കുന്നത് ഐശ്വര്യയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മുഖം കാണിക്കാതെ ക്രോപ്പ് ചെയ്താണ് സൽമാൻ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ആഖോം കി എന്ന ഗാനരംഗത്തിനിടക്കാണ് കേക്ക് കട്ട് ചെയ്തതെന്നും ആരാധക‍ർ കണ്ടെത്തിയിട്ടുണ്ട്. ഒരു കാലത്ത് ബോളിവുഡ് ആഘോഷിച്ച ഒന്നായിരുന്നു സല്‍മാന്‍- ഐശ്വര്യ താരങ്ങളുടെ പ്രണയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :