വിശാൽ പറഞ്ഞു, നയൻ‌താര അനുസരിച്ചു! - ഫിലിംഫെയർ ബഹിഷ്‌കരിച്ച് നയൻസ്

എന്തുകൊണ്ട് ഈ താരങ്ങൾ ഫിലിംഫെയർ ബഹിഷ്‌കരിച്ചു!!

അപർണ| Last Modified ശനി, 23 ജൂണ്‍ 2018 (12:36 IST)
കഴിഞ്ഞ ദിവസം നടന്ന വിജയ് അവാർഡ്‌സിൽ തിളങ്ങിയത് നയൻ‌താര ആയിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കിയ നടിയെ ഹർഷാരവങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്. ഞായറാഴ്ച നടന്ന ഫിലിംഫെയർ അവാർഡ്‌സിലും നയൻസിനെ എല്ലാവരും പ്രതീക്ഷിച്ചു.

എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് തരാം അവാർഡ് നിശ ബഹിഷ്കരിക്കുകയായിരുന്നു. നയൻതാരയ്ക്കൊപ്പം
കാർത്തി, ചിമ്പു, ഖുസ്ബൂ തുടങ്ങിയ താരങ്ങളും ചടങ്ങ് ബഹിഷ്കരിച്ചു. തമിഴ് സിനിമ താര സംഘടനയായ നടികർസംഘം വിലക്കിയതാണ് കാരണം.

കോടികൾ മുടക്കി നടത്തുന്ന ഇത്തരം ഷോകളുടെ അണിയറക്കാർ ഒരു തുക കലാകാരന്മാരുടെയും നിർമാതാക്കളുടെയും സംഘടകളിലേക്കു നൽകണമെന്ന് ടികർസംഘം തലവൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് കടുത്ത എതിർപ്പാണ് ഷോനടത്തിപ്പുകാർ അറിയിച്ചത്. എന്നാൽ, വിശാലിനെ അനുകൂലിച്ച താരങ്ങളാണ് അവാർഡ് നിശ ബഹിഷ്കരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :