1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Who is Actress Namrata

സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ നായികയാണ് ഇത്, ഓര്‍മയുണ്ടോ ഈ താരത്തെ?

Who is Actress Namrata
1999 ല്‍ മമ്മൂട്ടിയെ നായകനാക്കി പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത സിനിമയാണ് ഏഴുപുന്നതരകന്‍. ഡെന്നീസ് ജോസഫിന്റേതാണ് തിരക്കഥ. തിയറ്ററില്‍ അത്ര വലിയ വിജയമാകാന്‍ സാധിച്ചില്ലെങ്കിലും മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രം പില്‍ക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മധുവാണ് മമ്മൂട്ടിയുടെ പിതാവിന്റെ വേഷം അഭിനയിച്ചത്. 
ഏഴുപുന്നതരകനിലെ സണ്ണി തരകനെ (മമ്മൂട്ടിയുടെ കഥാപാത്രം) പ്രണയിച്ച അശ്വിനി വര്‍മ്മയെ ഓര്‍മയില്ലേ? നടി നമ്രത ശിരോദ്ക്കറാണ് ഏഴുപുന്നതരകനിലെ ഈ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. നമ്രത അഭിനയിച്ച ഏക മലയാളം സിനിമ കൂടിയാണ് ഇത്.