‘പ്രിയന്റെ കുഞ്ഞാലി മരയ്ക്കാരും, മലയാളികളുടെ മരയ്ക്കാരും’- മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

മമ്മൂട്ടി മരയ്ക്കാർ ആയാൽ ‘ആഹാ’, മോഹൻലാൽ ആണെങ്കിൽ ‘ഓഹോ’!

അപർണ| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (12:33 IST)
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാറുടെ ജീവിതം പറയുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനൊപ്പം മമ്മൂട്ടി നായകനകുന്ന ‘കുഞ്ഞാലി മരയ്ക്കാരും’ അണിയറയിൽ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്.

അതിനിടയിലാണ് നടന്‍ സിദ്ദീഖ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. പായ്ക്കപ്പലിലെ പായ്മരത്തിന് മുന്നില്‍ അരയില്‍ വാളുറപ്പിച്ച് അകലേയ്ക്ക് നോക്കിനില്‍ക്കുന്ന മമ്മൂട്ടിയുടെ രൂപമാണ് കുഞ്ഞാലിമരയ്ക്കാര്‍ക്ക് നല്‍കിയിട്ടുളളത്. ബാഹുബലിയുടെ കലാസംവിധായകനായ മനുജഗദാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്ന തിരക്കിലാണ് ഇരുവരുടേയും ആരാധകര്‍. മനു ജഗദ് വരച്ച കുഞ്ഞാലിമരയ്ക്കാര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :