‘ഒരു വർഷം, അത്രമാത്രമായിരുന്നു എന്റെ ആഗ്രഹം’ - മമ്മൂട്ടിയുടെ ചെറിയ ആഗ്രഹം

അപർണ| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (14:24 IST)
തിയേറ്റർ പൂരപ്പറമ്പാക്കിമാറ്റിയ ജോജു ജോർജ് ചിത്രമാണ് ജോസഫ്. തന്റെ സിനിമാ ജീവിതത്തിൽ മമ്മൂട്ടി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് അദ്ദേഹം. കരിയറിലെ വിജയപരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്ന് മമ്മൂട്ടി തനിക്ക് ഉപദേശം നല്‍കിയിരുന്നതായി ജോജു ജോര്‍ജ് പറയുന്നു.

‘മമ്മൂക്ക..എനിക്ക് സിനിമയിൽ ഒരു മൂന്നുകൊല്ലമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുമോ?’ എന്ന ജോജുവിന്റെ ചോദ്യത്തിന് അന്ന് പറഞ്ഞ ഉത്തരം ഇന്നും ജോജു ഓർത്തിരിക്കുന്നുണ്ട്. ‘എടാ ഞാൻ ഒരു വർഷമെങ്കിലും സിനിമയിൽ നിൽക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്‘. ആ വാക്കുകളിൽ നിന്നും ഞാൻ മനസിലാക്കിയത് മറ്റൊന്നാണ്. ഞാൻ വിജയച്ചിതായി കാണുന്നില്ല. അങ്ങനെ വിജയം എന്ന ധാരണ മനസിൽ ഉണ്ടെങ്കിലല്ലേ കൈകാര്യം ചെയ്യേണ്ട ആവശ്യമുള്ളു.’ ജോജു പറഞ്ഞു.

രാജാധിരാജ ചിത്രത്തിനിടയിൽ മമ്മൂട്ടിയോട് തന്റെ സിനിമാജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമയിലൊരു 3 കൊല്ലം തികയ്ക്കാനാവുമോയെന്നായിരുന്നു അന്ന് ഞാൻ ചോദിച്ചത്. ഒരു വര്‍ഷമെങ്കിലും സിനിമയില്‍ നിൽ‌ക്കണമെന്ന് വിചാരിച്ചാണ് അന്ന് വന്നത്.

സിനിമയുടെ വിജയം നമ്മള്‍ എങ്ങനെ കൈകാരം ചെയ്യുന്നുവോ അതനുസരിച്ചായിരിക്കും മുന്നോട്ടുള്ള പോക്കെന്ന് മമ്മൂക്ക അന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇന്നും തന്നെ നയിക്കുന്നതെന്നും ജോജു കൂട്ടിച്ചേർത്തു. ജോസഫ് കണ്ട് അഭിനന്ദിച്ചിരുന്നു.

പടവും നടിപ്പും നന്നായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം അന്ന് സന്ദേശം അയച്ചത് സ്‌ക്രീന്‍ഷോട്ടെടുത്ത് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍രെ അഭിനന്ദനത്തേയും ഉപദേശത്തെയും താന്‍ ഏറെ വിലമതിക്കാറുണ്ടെന്നും താരം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :